Wednesday, 27 December 2017

വീണ്ടും ട്രിപ്പിള്‍ കാഷ്ബാക്ക് ഓഫറുമായി ജിയോ


കൊച്ചി: പുതുവത്സരത്തിൽ സർപ്രൈസ് റീചാർജ് ആനുകൂല്യങ്ങളുമായി ജിയോ വീണ്ടുമെത്തുന്നു. 339 രൂപയുടെയും അതിനു മുകളിലുമുള്ള റീചാർജിനും പരമാവധി 3,300 രൂപയുടെ ട്രിപ്പിൾ കാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്.ഇനി മുതൽ 339 രൂപക്കും അതിനു മുകളിലുമായി റീചാർജ്ജ് ചെയ്യുമ്പോൾ 400 രൂപയുടെ മൈ ജിയോ കാഷ്ബാക്ക് വൗച്ചറുകളാകും ഉപഭോക്താവിന് ലഭിക്കുക. ഇതോടൊപ്പം വാലറ്റുകളിലൂടെ 300 രൂപയുടെ ഇൻസ്റ്റന്റ് കാഷ് ബാക്ക് വൗച്ചറുകൾ, 2,600 രൂപയുടെ ഇ കൊമേഴ്സ് പ്ലയേഴ്സ് ഡിസ്കൗണ്ട് വൗച്ചറുകൾ എന്നിവയും ആനുകൂല്യമായി ലഭിക്കും. ഇത്തരത്തിൽ ആകെ 3,300 രൂപയുടെ സർപ്രൈസ് ആനുകൂല്യങ്ങളാണ് 399 രൂപക്കും അതിനു മുകളിലോട്ടുമുള്ള ഒറ്റ റീചാർജിലൂടെ ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുക.

No comments:

Redmi Note 5 Pro (64GB) (4GB RAM) (Gold)

Redmi Note 5 Pro (64GB) (4GB RAM) (Gold) With a wide screen display of 15.2 cm (5.99") and a 4 GB RAM memory, t...