Tuesday, 23 January 2018

കമ്മ്യൂണിസ്റ്റാവുക .

 കമ്മ്യൂണിസ്റ്റാവുക .

നട്ടെല്ലു
നിവര്‍ത്തി
മനുഷ്യനായി
തലയുയര്‍ത്തി
നില്‍ക്കാനുള്ള
ശ്രമത്തിന്‍െറ
തുടക്കമാണത് .

അവിശ്വാസിക്കും ,
വിശ്വാസിക്കും
സകല
മനുഷ്യര്‍ക്കും
ചൂഷണരഹിതമായൊരു
ലോകത്ത്
ജീവിക്കാനാവുമെന്ന,
ജീവന്‍
തന്നെ
തീറെഴുതുന്ന
ഒരു
പ്രതീക്ഷയാണത് .

നാം
ജീവിക്കേണ്ട
ലോകം
എങ്ങനെയായിരിക്കണമെന്നും
അതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമുള്ള
ഒരു
തിരിച്ചറിവില്‍
നിന്നാണ്
ഇത്
രൂപപ്പെടുന്നത് ,
അങ്ങനെയൊരു
നിമിഷത്തിലാണ്
നിങ്ങളിപ്പോള്‍ .


ഇപ്പോള്‍
നിങ്ങളുടെ
മുന്നിലൂടെ
മോചനപ്പോരാട്ടങ്ങള്‍ക്ക്
തങ്ങളെത്തന്നെ
സമര്‍പ്പിച്ചവരുടെ
ഒരു
നീണ്ട
നിര
ഒഴുകിപ്പോവുകയാണ് ,
ഉയര്‍ത്തിപ്പിടിച്ച
ശിരസ്സുമായി .

ചെഗുവരെയുണ്ട് ,
ഭഗത് സിംഗുണ്ട് ,
സഫ്ദര്‍ ഹാശ്മിയുണ്ട് ,
അബൂബക്കറുണ്ട് ,
വര്‍ഗ്ഗീസുണ്ട് ,
കുഞ്ഞാലിയുണ്ട് ,
അറിയുന്നവരും
അറിയാത്തവരുമായ
ധീര
രക്ത
സാക്ഷികളുടെ ,
മനുഷ്യ
സ്നേഹികളുടെ
ഇനിയും
തുടരുന്ന
ഒരു
നീണ്ട
നിര.

ഇപ്പോള്‍
നിങ്ങളെവിടെയാണ്
നില്‍ക്കുന്നതെന്ന്
നിങ്ങള്‍ക്കൊരു
ബോധ്യമുണ്ടാവും .

മതങ്ങളോടല്ല
മതങ്ങള്‍
കൊണ്ട് പോരടിക്കുന്ന സാഹചര്യത്തിനെതിരായാണ് പ്രവര്‍ത്തിക്കേണ്ടത്
എന്നതു
കൊണ്ട്
നിങ്ങള്

മതവിശ്വാസം
പുലര്‍ത്തുന്നവര്‍ക്ക്
നിങ്ങള്‍
കാവലുണ്ടാവണമെന്നാണ് .

ആന്ധവിശ്വാസങ്ങളും
,അനാചാരങ്ങളും,
അമ്മ
ദൈവങളും
ആള്‍ ദൈവങ്ങളും
മനുഷ്യരെ
വഴിതെറ്റിക്കുമ്പോള്‍
അതിനൊപ്പം
ഒഴുകാനല്ല,
അതിനെതിരെ
നീന്താന്‍
നിങ്ങള്‍ക്കാവേണ്ടതുണ്ട് .

മനുഷ്യരെ
തല്ലാനും
കൊല്ലാനും
മതം
ആയുധമേന്തുമ്പോള്‍ ,
അത്
മതത്തിന്‍െറവഴിയല്ലെന്നും
അത്
അധികാരത്തിലേക്കുള്ള
വഴിയാണെന്നും
നിങ്ങളറിയണം ,
അത്
ജനങ്ങളെ
ബോധ്യപ്പെടുത്തണം.
വെറും
സാധാരണ
മനുഷ്യര്‍
നയിക്കുന്നതുകൊണ്ടും
തെറ്റുകളും ,
കുറ്റങ്ങളും ,
കുറവുകളും
സ്വാഭാവീകം .

അത്
തിരുത്താനുള്ളതാണ്.
പ്രസ്ഥാനത്തോടല്ലാതെ
നിങ്ങള്‍
മറ്റാര്‍ക്കും
വിധേയനല്ല ,
നിങ്ങളാരാവട്ടെ
സ്ത്രീയോ
പുരുഷനോ
മനുഷ്യരെന്ന
തുല്യതയിലാണ്
നിങ്ങള്‍
സ്വീകരിക്കപ്പെടുന്നത് .

കമ്മ്യൂണിസ്റ്റുകാരന്‍െറ
തലയുടെ
വില
പരമ
ദരിദ്രവാസികള്‍
നിശ്ചയിക്കുന്നതല്ല ,
തല
പലപാട്
പലരും
എടുത്തു
കളഞ്ഞിട്ടുണ്ട് ,
ആ ഭീഷണിക്ക്
മുന്‍പില്‍
ഒരു
കമ്മ്യൂണിസ്റ്റും
ചൂളിപ്പോയിട്ടില്ല.

എന്തും
വിലക്കു
വാങ്ങുന്ന
ലോക
മുതലാളിത്തം ,
ആടിനെ
പട്ടിയാക്കുന്ന
മാധ്യമ
ശൃംഗല ,
അധികാരത്തിനും
സ്വാര്‍ത്ഥ
താല്‍പ്പര്യങ്ങള്‍ക്കും
വിശ്വാസത്തെ
ചൂഷണം
ചെയ്യുന്ന
മത ശക്തികള്‍ ,
അധികാരം ,
സമ്പത്ത് ,
ആയുധങ്ങള്‍
എല്ലാം
കൂട്ടമായി
വട്ടമിട്ട്
വേട്ടയാടുമ്പോഴും ,
പതറാതെ ,
തളരാതെ ,
ഉറച്ച
കാല്‍വെപ്പുകളോടെ
തന്‍െറ
വഴികളിലൂടെ
തനിച്ച്
മുന്നോട്ടു
നീങ്ങുന്ന
കമ്മ്യൂണിസ്റ്റുകാരന്‍ ,
എന്തൊരഭിമാനമാണ് ,

മാര്‍ക്സിന്‍െറ
ദുരിതം
നിറഞ്ഞ
കുടുബ
ജീവിതം ,
തോക്കിന്‍
മുനയിലും
നെഞ്ചു
വിരിച്ച്
തോല്‍ക്കാന്‍
മനസ്സില്ലെന്ന്
പ്രഖ്യാപിച്ച
ചെഗുവേര ,
തൂക്കുമരത്തിലേക്ക്
ഇങ്ക്വിലാബ്
വിളിച്ചു
നടന്നു
പോയ
ഭഗത് സിംഗ് ,
സമ്പത്തിന്‍െറ
മടിത്തട്ടില്‍
ജനിച്ച്
വാടക
വീട്ടില്‍
താമസിച്ച്
കടന്നു
പോയ
ഇ എം എസ് ,
മുഖ്യമന്ത്രി
പദമൊഴിഞ്ഞ്
ഒരിരുമ്പു
പെട്ടിയും
തൂക്കി
പിടിച്ച്
പാര്‍ട്ടി
ഓഫീസിലേക്ക്
താമസം
മാറ്റിയ
നൃപന്‍ ചക്രവര്‍ത്തി .

ഇപ്പോള്‍
നിങ്ങളുടെ
മുന്നിലൊരു
സ്നേഹ
സാഗരമിരമ്പുന്നുണ്ട് .

സഹനത്തിന്‍െറ ,
ത്യാഗത്തിന്‍െറ ,
ധീരതയുടെ ,
നിശ്ചയ
ധാര്‍ഢ്യത്തിന്‍െറ,
എളിമയുടെ ,
ലാളിത്യത്തിന്‍െറ
അലകളിളകുന്ന ,
സര്‍വ്വ
രാജ്യത്തൊഴിലാളികളേ
സംഘടിക്കുവിന്‍
എന്ന്
ഇപ്പോഴും
മന്ത്രിക്കുന്ന

സ്നേഹ
സാഗരത്തില്‍
ഒന്നു
മുങ്ങി
നിവരുക.

ഇപ്പോള്‍
നിങ്ങളുടെ
മുന്നില്‍
ഒരു
വഴി
തെളിഞ്ഞു
നില്‍പ്പുണ്ട് .
അവസാനിക്കാത്ത
പോരാട്ടങ്ങളുടെ ,
മാറ്റത്തിന്‍െറ
വഴി .

ഓര്‍ക്കുക
കുറുക്കു
വഴികളില്ല.

നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം .

ഒന്നു പറയാം
കാലം
നിങ്ങളോട്
ആവശ്യപ്പെടുന്നുണ്ട് ,
ഒരു കമ്മ്യൂണിസ്റ്റാവാന്‍ .…

No comments:

Redmi Note 5 Pro (64GB) (4GB RAM) (Gold)

Redmi Note 5 Pro (64GB) (4GB RAM) (Gold) With a wide screen display of 15.2 cm (5.99") and a 4 GB RAM memory, t...