Friday, 5 January 2018

International SEMINAR

കണ്ണൂർ...... ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളേക്കുറിച്ച്‌ പരാമർശിക്കവേ ഗ്രീക്ക്‌ പണ്ഡിതനായ ടോളമി 'കനൗറ' എന്ന് സൂചിപ്പിച്ച നാട്‌.
പ്ലിനിയും ഇബ്നു ബതൂതയും കണ്ണൂരിനെ പ്രതിപാദിച്ചത്‌ പ്രധാന തുറമുഖങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, കയറ്റുമതി ഇറക്കുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ്‌.

*2018 ജനുവരി 13 , 14* ദിവസങ്ങളിൽ
 *'കണ്ണൂരിലെ മുസ്ലിംകൾ, ചരിത്രവും വർത്തമാനവും '* എന്ന വിഷയത്തിൽ അബൂദാബി കെ എം സി സി യുമായി ചേർന്ന്‌ *തളിപ്പറമ്പ്‌ സർ സയ്യിദ്‌ കോളേജ്‌ ചരിത്രവിഭാഗം* സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിനേക്കുറിച്ച്‌ അറിഞ്ഞിരിക്കുമല്ലോ.

സെമിനാറിന്റെ ഒന്നാം ദിവസമായ 13 ശനിയാഴ്ച രാവിലെ 9:30 ന്‌ *കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ്‌ ചാൻസ്‌ലർ ഡോ കെ മുഹമ്മദ്‌ ബഷീർ* സെമിനാർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് അറക്കൽ രാജവംശത്തെക്കുറിച്ചും തലശേരി ഫാക്റ്ററിയേക്കുറിച്ചുമെല്ലാമുള്ള സമഗ്ര ചരിത്ര ഗവേഷണങ്ങൾക്ക്‌ നേതൃത്വം നൽകിയ പ്രമുഖ ചരിത്രകാരൻ *ഡോ കെ കെ എൻ കുറുപ്പ്* മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് കണ്ണൂരിലെ മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട്‌‌ വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസും ചർച്ചകളും നടക്കും.

………
പ്രഫസർ ഇ ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഒന്നാമത്തെ സെഷനിൽ *'മുസ്ലിംകൾ, അധികാരവും സ്വരൂപവും'* എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാല ചരിത്ര വിഭാഗം വകുപ്പദ്ധ്യക്ഷൻ *ഡോ എം ടി നാരായണൻ* വിഷയാവതരണം നടത്തും.
കേരളത്തിലെ തന്നെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തെക്കുറിച്ചടക്കമുള്ള ചർച്ചകൾക്ക്‌ പ്രസ്തുത സെഷൻ വേദിയാകും.
…………
രാണ്ടാമത്തെ സെഷനിൽ *'കണ്ണൂരിലെ മുസ്ലിംകൾ, പഴമയും പ്രാധാന്യവും'* എന്ന വിഷയത്തിലുള്ള കോഴിക്കോട്‌ ഗവ.ആർട്ട്സ്‌ ആന്റ്‌ സയൻസ്‌ കോളേജ്‌ ചരിത്രവിഭാഗം വകുപ്പദ്ധ്യക്ഷൻ *ഡോ പി ജെ വിൻസെന്റിന്റെ* നേതൃത്വത്തിലുള്ള ക്ലാസും ചർച്ചയുമായിരിക്കും നടക്കുക.
ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന മാടായിപ്പള്ളിയും ശ്രീകണ്ഠാപുരം പള്ളിയുമെല്ലാം കണ്ണൂരിലാണല്ലോ.
………
*'കണ്ണൂർ.  കലയും സാഹിത്യവും'*
എന്ന വിഷയമാണ്‌ മൂന്നാമത്തെ സെഷൻ ചർച്ച ചെയ്യുക.കഥാകൃത്തും ചന്ദ്രിക ആഴ്ചപ്പതിപ്പ്‌ എഡിറ്ററുമായ *ശ്രീ ശിഹാബുദ്ധീൻ പൊയ്ത്തുങ്കടവ്‌* പ്രസ്തുത വിഷയത്തിൽ വിഷയാവതരണം നടത്തും.
………
പഴയകാലം മുതൽക്കേ സിറ്റി എന്നറിയപ്പെടാൻ പാകത്തിലുള്ള വിപുലമായ കച്ചവടം കണ്ണൂരിൽ നടന്നിരുന്നു.
പ്രതിവർഷം 459253 ടൺ ചരക്കുകൾ കൈകാര്യം ചെയ്തിരുന്ന , അതി വിപുലമായ അന്താരാഷ്ട വ്യാപാരം കണ്ണൂരിൽ  നിലനിന്നിരുന്നു.
അറബികളുമായി നിലനിന്നു പോന്ന ഈ വ്യാപാര ബന്ധം കണ്ണൂരിന്റെ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ വലിയ മാറ്റമുണ്ടാക്കി.
കണ്ണൂരിലെ പുതിയാപ്ല സമ്പ്രദായത്തിന്റെ ഉദ്ഭവത്തിന്റെ കാരണങ്ങളിൽ ഒന്നായി അത്‌ മാറി.
നാലാമത്തെ സെഷനിൽ 
കണ്ണൂരിലെ *'വാണിജ്യ പാരമ്പര്യവും സാമ്പത്തിക വളർച്ചയും'* എന്ന  വിഷയത്തിൽ *ഡോ മുജീബ്‌ റഹ്മാൻ* വിഷയാവതരണം നടത്തും.
കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗം വകുപ്പദ്ധ്യക്ഷൻ ഡോ മുജീബ്‌ റഹ്മാൻ.

………
രണ്ടാം ദിവസത്തെ വിവരണങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്‌
…………

*പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി റജിസ്റ്റർ ചെയ്യുന്നതിന്‌ ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക*

https://docs.google.com/forms/d/e/1FAIpQLSc3UgVXcDSaTc3QQ8AhBiMkXcOtfsZtZk2-pei9S5nUqwnK8g/viewform

For more details,
Visit : www.historydept.blogspot.com

Or
Contact : 
*9447245413*
*97 45 534706*
*9847654285*

No comments:

Redmi Note 5 Pro (64GB) (4GB RAM) (Gold)

Redmi Note 5 Pro (64GB) (4GB RAM) (Gold) With a wide screen display of 15.2 cm (5.99") and a 4 GB RAM memory, t...